ആലപ്പുഴ: ആലപ്പുഴയിലെ പൊലീസുകാരുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അപമാനിക്കുകയും അന്യസംസ്ഥാന തൊഴിലാളികളുടെ യാത്ര ചെലവിന് കളക്ടർക്ക് ഡി.സി.സി നൽകിയ ചെക്കിൽ മതിയായ പണമില്ലെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നൗഫൽ, ആലപ്പുഴ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കൃഷ്ണകുമാർ എന്നിവർക്കെതിരെ ഡി.സി.സി ജനറൽ സെക്രട്ടറി ജി.സഞ്ജീവ് ഭട്ടാണ് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയത്.