ആലപ്പുഴ: നടപ്പു സാമ്പത്തികവർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച വിദ്യാഭ്യാസാനുകൂല്യം വിതരണം ചെയ്യാനായി സ്‌കൂൾ സ്ഥാപന മേധാവികൾ രേഖകൾ ലഭ്യമാക്കണം. സ്‌കൂൾ മേധാവിയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, കുട്ടികളുടെ ലിസ്റ്റ് എന്നിവ (സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തിയത്) സഹിതമാണ് അപേക്ഷ നൽകേണ്ടത്.
സ്‌കൂൾ മേധാവികൾ അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന് സ്‌കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി പട്ടികവർഗ വികസന വകുപ്പിൽ ലഭ്യമാക്കണം. അവസാന തീയതി ജൂലായ് 15. ഫോൺ: 0475 -2222353