കറ്റാനം: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഇലിപ്പക്കുളം മാരൂർ തെക്കതിൽ അമീൻ മൻസിലിൽ നദീറാണ് (51) മരിച്ചത്. റിയാദിൽ പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. രണ്ടാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20 വർഷമായി സൗദിയിലായിരുന്നു. ഭാര്യ: ജുമൈലത്ത്. മക്കൾ: അമീൻ, അസീം. .