ആലപ്പുഴ : ആലപ്പുഴ -തട്ടാശ്ശേരി ബസ് സർവീസ് തിരുവിളങ്ങാട് ക്ഷേത്രം വഴി നാൽപ്പതിൽ ക്ഷേത്രം വരെ നീട്ടണമെന്ന് ബി.ഡി.ജെ.എസ് കാവാലം പഞ്ചായത്ത്‌ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുരുകൻ, രാമചന്ദ്രൻ, മോനപ്പൻ കാവാലം, രഞ്ചു വി.കാവാലം, മുരളി തോപ്പിൽ എന്നിവർ പങ്കെടുത്തു