ആലപ്പുഴ: ബാലാവകാശ കമ്മിഷൻ രാഷ്ട്രീയവത്ക്കരിച്ച സർക്കാർ നടപടിയിൽ പ്രതിഷേധച്ച് ജവഹർ ബാലജനവേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ഡി.സി.സി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനംചെയ്തു.
ജവഹർ ബാലജനവേദി ജില്ല ചെയർമാൻ സുജിത് എസ് ചേപ്പാട് അധ്യക്ഷത വഹിച്ചു, ജില്ല പ്രസിഡന്റ് ആദിത്യൻ സാനു, വൈസ് ചെയർപേഴ്സൺ അർച്ചന ബൈജു, വൈസ് ചെയർമാൻ പി.പി .സാബു, റോവിൻ വെൺമണി, എസ് ശ്യംകുമാർ, ദേവി കൃഷ്ണ, ജെറിൻ ചെന്നിത്തല, ഋഷികേശ്, എന്നിവർ ഉപവസിച്ചു.