ഹരിപ്പാട്: സൈക്കിൾ ചവിട്ടി വന്ന വൃദ്ധൻ കുഴഞ്ഞ് വീണ് മരിച്ചു. ഹരിപ്പാട് തുലാംപറമ്പ് തെക്ക് പുത്തൻ കണ്ടത്തിൽ സുലൈമാൻ റാവുത്തർ (70) ആണ് മരിച്ചത്. വൈകിട്ട് 4.30 ഓടെ വാതല്ലൂർ കോയിക്കൽ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഡാണാപ്പടിയിലുള്ള കടയിൽ നിന്നും സ്വന്തം കടയിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങി വരും വഴി മഴ പെയ്തതിനെ തുടർന്ന് വഴിവക്കിലുള്ള കടയുടെ മുന്നിൽ നിൽക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഹരിപ്പാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.