ഹരിപ്പാട്: രണ്ട് വർഷമായി കുടിശികയായ ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണത്തിലെ കാലതാമസം അവസാനിപ്പിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ഇന്ധന വില വർദ്ധനയ്ക്ക് മൂക്ക് കയർ ഇടുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപകരുടെയും സർക്കാർ ജീവനകരുടെയും സംയുക്ത സംഘടനയായ സെറ്റോ ഹരിപ്പാട് റവന്യൂ ടവറിന് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വിളിച്ചുണർത്തൽ സമരം നടത്തി. ബ്ലോക്ക് കോൺ​ഗ്രസ് പ്രസിഡന്റ് എം.ആർ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഇല്ലത്ത് ശ്രീകുമാർ, വി.ചന്ദ്രൻ, ഉന്മേഷ്, കെ.കെ ഹരീന്ദ്രനാഥ്, എസ്.ശരത്ത്, റായിദാ ബഷീർ തുടങ്ങിയവർ സംസാരിച്ചു.