അമ്പലപ്പുഴ:തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ സി.പി.ഐ നടത്തുന്ന സമരം ആത്മാർത്ഥത ഇല്ലാത്തതാണെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എസ്. പ്രഭുകുമാർ ആരോപിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ഖനനത്തിനെതിരെ തോട്ടപ്പള്ളി ഡിവിഷൻ അംഗം രാജേശ്വരി കൃഷ്ണൻ അവതരിപ്പിച്ച പ്രമേയത്തെ സി.പി.ഐ പിന്തുണച്ചിരുന്നെങ്കിൽ അത് പാസാകുമായിരുന്നു. കരിമണൽ ഖനനത്തെക്കുറിച്ചുള്ള പ്രമേയം അജണ്ടയിലുൾപ്പെടുത്തിയിട്ട് ചർച്ചയ്ക്കെടുക്കാതിരുന്നത് സി .പി .ഐ പ്രതിനിധിയായ പ്രസിഡന്റാണെന്നുള്ളത് ശ്രദ്ധേയമാണെന്നും പ്രഭുകുമാർ പറഞ്ഞു.