മാന്നാർ : ഇന്ധന വില വർദ്ധനവിനെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ബി യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ്ജ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ തങ്ങൾ കുഞ്ഞ്,എം വിജയകുമാർ,ഷാജി നൂറനാട്,സി കെ വിജയകുമാർ, അഡ്വ. ഗോപകുമാർ, സിബീസ് സജി, ജോസ് കറ്റാനം,അസീം നാസർ, ബിജു കണ്ണങ്കര, ജയ്സൺ ചാക്കോ,സുനിത മഹേഷ്,സലീം കൂരയിൽ, അനിൽ കുമാർ, രേഖാ രങ്കൻ, സി സി നിസാർ, ആര്യാട് മാധവൻ കുട്ടി, മാത്യൂസ് തെക്കേപ്പറമ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.