ഹരിപ്പാട്: കീർത്തനയും ശ്രീമോനും വിവാഹിതരായപ്പോൾ കൊവിഡ് പ്രതിരോധ സന്ദേശത്തിന്റെ വിളംബരവുമായി അത്. കുമാരപുരം പഞ്ചായത്ത് 10ാം വാർഡിലെ കീർത്തനയുടെ വിവാഹ വേദിയിൽ വച്ച് വാർഡിലെ എല്ലാം വീടുകളിലും നൽകാൻ ആവശ്യമായ 1200 മാസ്കുകൾ കൈമാറി.
സി.പി.എം അംഗങ്ങളായ പൊത്തപ്പള്ളി തെക്ക് കൊച്ച് കറുകത്തറയിൽ വീട്ടിൽ കെ.ജി കുട്ടന്റെയും എൻ.കെ ഓമനയുടെയും മകളാണ് കീർത്തന. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലനാണ് മാസ്കുകൾ കൈമാറിയത്.
തുടർ ദിവസങ്ങളിൽ സി.പി.എമ്മിന്റെ പ്രവർത്തകർ എല്ലാം വീടുകളിലും മാസ്ക് എത്തിച്ച് നൽക്കും. പഞ്ചായത്തിലെ 10-ാം വാർഡിലെ എ.ഡി.എസ് സെക്രട്ടറിയും ഫെസിലിറ്റേറ്റർ കൂടിയാണ് ഓമന. ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി.ജി ഗിരിഷ്, കെ.ഗോപിനാഥൻ, ഗ്രാമ പഞ്ചായത്തംഗം എസ്.സുബാഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ഡി.സുഗേഷ് എന്നിവർ പങ്കെടുത്തു.