മാന്നാർ: ചെന്നിത്തല പഞ്ചായത്ത് 14-ാം വാർഡിനെ ക്വാറന്റൈൻ വാർഡായി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തുന്ന രാഷ്ട്രീയ അപവാദ പ്രചരണത്തിനെതിരെ സി. പി. എം ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കലും പുത്തു വിളപ്പടി ജംഗ്ഷനിലും പ്രതിഷേധ യോഗങ്ങൾ നടത്തി. ഏരിയാ കമ്മിറ്റി അംഗം കെ നാരായണപിള്ള, പഞ്ചായത്ത് പ്രസിഡന്റ് ഇ എൻ നാരായണൻ എന്നിവർ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. ആർ സഞ്ജീവൻ, ടി സുകുമാരി, ബെറ്റ്സിജിനു, കെ കെ മനോഹരൻ, ഡി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.