vilaveduppu

പൂച്ചാക്കൽ : യൂത്ത് കോൺഗ്രസും അസംഘടിത തൊഴിലാളി കോൺഗ്രസും ലോക് ഡൗൺ സമയത്ത് പാണാവള്ളിയിലെ പാർട്ടി ഓഫീസ് വളപ്പിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പാണാവള്ളി കൃഷി ഓഫീസർ ഫാത്തിമ റഹിയാനത്ത് നിർവഹിച്ചു. പച്ചക്കറി തൈ വിതരണ ഉത്‌ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. പ്രതുലചന്ദ്രൻ നിർവഹിച്ചു. ഡി.സി.സി. അംഗം അഡ്വ.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.എം. അഷറഫ് സ്വാഗതം പറഞ്ഞു. ജോസ് കുര്യൻ, മാന്തറ സോമൻ, ബേബി ചാക്കോ, ബാബു കാനാശേരി, സുരേഷ് തണ്ണിശ്ശേരി, സീന പ്രദീപ്, തുടങ്ങിയവർ പ്രസംഗിച്ചു. കൃഷിക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വി.ബിജുലാൽ, അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ആർ.ഷിബു, സെക്രട്ടറി രതീഷ് , കെ.എം.അഷറഫ് എന്നിവരെ ആദരിച്ചു.