ആലപ്പുഴ: കടപ്പുറത്തെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ എ.ഐ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷണ വിതരണം 100 ദിനം പിന്നിട്ടു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ നൂറാംദിനം ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പങ്കാളിയായി. ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടലുകൾ തുറക്കാത്തതിനാൽ ആശുപത്രി ജീവനക്കാർക്കായാണ് എ.ഐ.വൈ.എഫ് ആദ്യം ഭക്ഷണവിതരണം ആരംഭിച്ചത്. പിന്നീടിത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടി നൽകുകയായിരുന്നു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം ഹുസൈൻ, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി നസീർ, എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. ജയൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.ഇസഹാക്ക്, ടി.ആർ.ബാഹുലേയൻ, എ. ആബിദ്, നൗഫൽ, തൻസിൽ, ഷെമീർ, റിയാസ്, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.