ഹരിപ്പാട്: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടികളിൽ പ്രതിഷേധിച്ച് കെ.സി.ഇ.എഫ് സംസ്ഥാന വ്യാപകമായി ജോയിൻ്റ് രജിസ്ട്രാർ ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. ആലപ്പുഴയിൽ ഡി.സി.സി പ്രസിഡൻ്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് രാജീവ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുഭാഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.