അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പത്തിന് ജനകീയ ബാരിക്കേഡ് സമരം നടത്തും..റിലേ സത്യാഗ്രഹം നടക്കുന്ന സമരപ്പന്തൽ മുതൽ ഹൈവേ വരെയാണ് ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ജനകീയ ബാരിക്കേഡ് ഒരുക്കുന്നത്.