ചേർത്തല: തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞ 13കാരൻ പൊലീസിനേയും നാട്ടുകാരേയും വട്ടം ചുറ്റിച്ചു. എറണാകുളം തൃക്കാക്കര സ്വദേശിയായ എഴാം ക്ലാസ് വിദ്യാർത്ഥിയാണ് .ഇന്നലെ വൈകിട്ട് 7 മണിയോടെ ചേർത്തല മതിലകം ആശുപത്രിക്ക് മുന്നിലെത്തിയത്.വീടിന് സമീപത്ത് സൈക്കിളുമായി നിൽക്കുകയായിരുന്ന തന്നെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി മതിലകം ആശുപത്രിക്ക് സമീപത്ത് ഉപേക്ഷിച്ചതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
സമീപത്തെ കടയിലെത്തി വീട്ടീലേയ്ക്ക് വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടപ്പോഴാണ് കടയുടമ കുട്ടിയെ ശ്രദ്ധിച്ചത്.ഇയാൾ മാരാരിക്കുളം പൊലീസിനെ വിവരമറിയിച്ചു.വാഹനത്തിൽ വെച്ച് തന്റെ ഇടതു കൈയ്യിൽ അമർത്തിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നും പൊലീസിനോട് കുട്ടി പറഞ്ഞു. പൊലീസ് അറിയച്ചതനുസരിച്ച് മാതാപിതാക്കളും മറ്റ് ബന്ധുക്കളും രാത്രി 9 മണിയോടെ സ്റ്റേഷനിലെത്തി.എറണാകുളത്ത് നിന്നും ഉച്ചയോടെ സൈക്കിളിൽ പോന്നതാണെന്ന് ബന്ധുക്കൾ എത്തിയതോടെ കുട്ടി പൊലീസിനോട് സമ്മതിച്ചു.സൈക്കിളും കൈയ്യിലുണ്ടായിരുന്ന ബാഗിൽ തുണികളും നിസ്ക്കാരത്തിനായി ഉപയോഗിക്കുന്ന മാറ്റും ഉണ്ടായിരുന്നു.സൈക്കിൾ കൊണ്ടു പോകാൻ എയ്സ് വാഹനവുമായാണ് മാതാപിതാക്കൾ എത്തിയത്.