തുറവൂർ: എസ്.എൻ.ഡി.പി.യോഗം 1208 -ാം നമ്പർ വളമംഗലം മദ്ധ്യം ശാഖയിലെ യൂത്ത് മൂവ്മെന്റ് 912 ന്റെ നേതൃത്വത്തിൽ, എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വളമംഗലം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ശ്രീരശ്മിയെ അനുമോദിച്ചു .ശാഖാ സെക്രട്ടറി പി.കെ. ധർമ്മാംഗദൻ, കെ.ജി.അജയകുമാർ, കെ.ബി.അജിത്ത്, കെ.ടി.സുരേഷ്, കെ.എസ്.ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു