മാവേലിക്കര: മദ്ധ്യപ്രദേശ് സ്വദേശികളായ ദമ്പതിമാരുടെ മകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. മദ്ധ്യപ്രദേശിലെ കട്നി ജില്ലക്കാരായ ബീരേന്ദ്രകുമാർ മെഹ്രയുടെയും വിനീത മെഹ്രയുടെയും മകളായ ദേവികുമാരി മെഹ്രയാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. ദേവികുമാരി മാവേലിക്കര തഴക്കര എം.എസ്.എസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്. ബിരേന്ദ്രകുമാർ മെഹ്ര തോനയ്ക്കാട് പതിനെട്ട് വർഷമായി സെക്യൂരിറ്റിയായി ജോലി നോക്കുകയാണ്.
സഹോദരൻ ഷിതേന്ദ്ര കുമാർ മെഹ്ര തഴക്കര എം.എസ്.എസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്നു.