മാന്നാർ: ശക്തമായ കാറ്റിലും മഴയിലും മരം വീണ് കരകൃഷികൾ നശിച്ചു. ചെന്നിത്തല ഒന്നാം വാർഡിൽ തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി തേവർകടവ് ജംഗ്ഷന് സമീപം വെള്ളായിൽ വീട്ടിൽ അനിലിന്റെ വീട്ടുപരിസരത്ത് നിന്ന കൂറ്റൻ തേക്കുമരമാണ് വ്യാഴാഴ്ച വൈകിട്ട് നാലിനുണ്ടായ ശക്തമായ കാറ്റിൽ നിലംപൊത്തിയത്.