കുട്ടനാട്: സൗദിഅറേബ്യയിലെ അൽ റാസ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവന്ന പുളിങ്കുന്ന് സ്വദേശിനിമരിച്ചു. പുളിങ്കുന്ന് പൊള്ളയിൽ സുരേന്ദ്രൻ-ശകുന്തള ദമ്പതികളുടെ മകളായ സുജ ആണ് മരിച്ചത്. ഒന്നരവർഷം മുമ്പാണ് സൗദിയിൽ നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ജൂൺ 14ന് അസഹനീയമായി തലവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സഹപ്രവർത്തകർ ചേർന്ന് കെ.എഫ്.എസ്.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നില വഷളായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ മരിച്ചു. മൂന്ന്തവണ കൊവിഡ്‌ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവ്ആയിരുന്നു. മൃതദേഹം നാട്ടിൽഎത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.