ആലപ്പുഴ: ജില്ലയിലെ മാവേലിക്കര താലൂക്കിലെ നൂറനാട് പഞ്ചായത്തിലെ 15-ാം വാർഡിൽ പാലമേൽ പാറ്റൂർ റസിഡൻഷ്യൽ ഏരിയാ ക്ലസ്റ്റർ ക്വാറന്റൈൻ /കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. കുവൈറ്റിൽ നിന്നുമെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. ഇവർക്ക് മറ്റാരുമായും സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.