ആലപ്പുഴ : മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് സമരഭൂമി വാർഡിലെ അങ്കണവാടിയിൽ ഓൺലൈൻ പഠന സൗകര്യം ഒരുങ്ങി. വീട്ടിൽ ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത പ്രദേശത്തെ നിരവധി വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്രദമാകും . അങ്കണവാടിയിൽ സ്ഥാപിച്ച ടിവിയുടെ സ്വിച്ച് ഓൺ ഇന്നലെ മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം കെ.എഫ്.തോബിയാസ് അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ ഷക്കീല,അങ്കണവാടി സൂപ്പർ വൈസർ അഞ്ജു അരുമനായകം, എ.ഡി.എസ് ചെയർപേഴ്സൺ മേരി ജീൻ, അങ്കണവാടി വർക്കർ സുലേഖ തുടങ്ങിയവർ പങ്കെടുത്തു.