ആലപ്പുഴ: പാതിരപ്പള്ളി എക്സൽ ഗ്ലാസ് ഫാക്ടറിക്ക് സമീപം ദേശീയപാതയോരത്ത് കക്കൂസ് മാലിന്യമുൾപ്പടെ നിക്ഷേപിക്കുന്നതായി പരാതി. വർഷങ്ങളായി തുടരുന്ന മാലിന്യ നിക്ഷേപത്തിനെതിരെ ഒപ്പുശേഖരണം നടത്തി പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശത്തെ വ്യാപാരികൾ പ്രദേശത്ത് വീടുകളില്ലാത്തതിനാൽ രാത്രി കാലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ എത്തുന്ന സംഘത്തെ പിടികൂടാൻ സാധിച്ചിട്ടില്ല. മഴ ശക്തമായതോടെ മാലിന്യങ്ങൾ ഒഴുകി പ്രദേശമാകെ വ്യാപിക്കുകയാണ്.