ഹരിപ്പാട്: റോഷ് മെമ്മോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ശാസ്ത്ര വെബിനാർ നാളെ രാവിലെ 10 ന് നടക്കും. ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ഫെലോയും തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ & റിസർച്ച് (ഐസർ) പ്രൊഫസറുമായ ഡോ. കാനാ എം സുരേശനാണ് പ്രഭാഷകൻ. "കൊവിഡ് 19: മരുന്ന് കണ്ടെത്തുന്നതിൽ രസതന്ത്രത്തിന്റെപങ്ക്" എന്നതാണ് വിഷയം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും പങ്കെടുക്കാം. Zoom Meeting ID: 873 5027 5850.