ആലപ്പുഴ: നഗരത്തിലെ മാർക്കറ്റുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി നഗരസഭ. നിയമം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടി സ്വീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാാഗമായി സംരക്ഷണ സമിതികൾ രൂപീകരിച്ചു. ഓരോ പ്രദേശത്തെയും ജനങ്ങൾ, നഗരസഭ ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവരടങ്ങുന്നതാണ് സംരക്ഷണ സമിതി. ഇവരുടെ മേൽനോട്ടത്തിൽ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കും. ഒരോ മാർക്കറ്റിനെയും വിവിധ മേഖലകളായും തിരിച്ചു. ഓരോ നിരയിലേയും സ്ഥാപനങ്ങളടങ്ങുന്നതാണ് ഒരു മേഖല. ഇത്തരത്തിൽ അഞ്ച് മേഖലയാണ് ഒരു മാർക്കറ്റിലുള്ളത്. ഇവയെല്ലാം പ്രത്യേകം പ്രത്യേകമായി നിരീക്ഷിക്കും. ഇതിന്റെ ഭാഗമായി നഗരസഭ സെക്രട്ടറിയുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം മാർക്കറ്റുകളിൽ ഇന്നലെ പുലർച്ചെ പരിശോധന നടത്തി. അനൗൺസ്‌മെന്റുകൾ വഴി വ്യാപാരികൾക്ക് ബോധവത്കരണവും നൽകുന്നുണ്ട്.
വ്യാപാര സ്ഥാപനങ്ങൾക്കുള്ള
നിർദ്ദേശങ്ങൾ
1.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായെത്തുന്ന ലോറികളിലെ ജീവനക്കാരെ പുറത്തിങ്ങാൻ അനുവദിക്കരുത്. ഇവർ വാഹനത്തിൽ തന്നെയുണ്ടെന്ന് വ്യാപാരികൾ ഉറപ്പാക്കണം
2. പണമിടമാടുകൾഗൗസ് ഉപയോഗിച്ച് മാത്രം നടത്തുക, ശേഷം സാനിറ്റൈസർ ഉപയോഗിക്കുക
3. മൊത്ത വ്യാപാരികൾ ചെറുകിട വ്യാപാരികൾക്കായി ഹോം ഡെലിവറി നടത്തണം. ഇതിലൂടെ മാർക്കറ്റിലെ തിരക്ക് കുറയ്ക്കാനാകും
4.ചെറുകിട കടകളിലുൾപ്പെടെ സാമൂഹിക അകലം പാലിക്കണം. കടകളിൽ ചരക്ക് തിങ്ങി നിറഞ്ഞിരിക്കുന്നത് ഒഴിവാക്കി അകലം ഉറപ്പാക്കണം
5.സൂപ്പർ മാർക്കറ്റുകളിലും മറ്റ് കടകളിലും പച്ചക്കറികളും മറ്റ് വസ്തുക്കളും ജനങ്ങൾ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കണം.
6. ആളുകളുടെ കരസ്പർശം ഒഴിവാക്കാൻ ജീവനക്കാരെ വച്ച് സാധനങ്ങൾ എടുത്ത് നല്‍കണം
7.ചെറുകടകൾ ജനങ്ങളിൽ നിന്ന് ലിസ്റ്റ് വാങ്ങി സാധനം കൈമാറാൻ ടോക്കൺ മാതൃകയിൽ സമയം നൽകണം.