ആലപ്പുഴ: നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം കാത്തുകിടന്ന തോട്ടപ്പള്ളിയിലെ, കുട്ടികളുടെ പാർക്ക് മണൽ ഖനനം മൂലം നഷ്ടമാകാൻ സാദ്ധ്യത. പാർക്കിന്റെ സുരക്ഷാ വേലികളുടെ അടിത്തറ നിർമ്മിച്ച ഭാഗത്തെ മണലാണ് കഴിഞ്ഞ ദിവസങ്ങളിൽ നീക്കിയത്.

1.4 കോടി ചെലവിട്ടാണ് പാർക്ക് നിർമ്മിച്ചത്. പൊഴിമുറിക്കലിന്റെ ഭാഗമായി കെ.എം.എം.എൽ ഇവിടത്തെ മണൽ നീക്കുന്നത് പാർക്കിന് ഭീണിയാണ്. രണ്ട് വർഷംമുമ്പ് നിർമ്മാണം പൂർത്തീകരിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിന്റെ പേരിലായിരുന്നു ഉദ്ഘാടനം വൈകിയത്. തീരപരിപാലന നിയമമാണ് കെട്ടിട നമ്പർ അനുവദിക്കുന്നതിന് തടസമായത്. കഴിഞ്ഞ പ്രളയകാലത്ത് പാർക്കിന്റെ സംരക്ഷണഭിത്തി തകർന്നിരുന്നു. 35 മീറ്റർ വീതിയിലും 80 മീറ്റർ നീളത്തിലുമാണ് പാർക്ക്, കളിസ്ഥലം, ഷോപ്പ്, പുരുഷ -വനിത ടോയ്‌ലറ്റ്, വിശ്രമ കേന്ദ്രം എന്നിവ പൂർത്തിയാക്കിയത്