കറ്റാനം: ഭരണിക്കാവ് മേഖലയിൽ അറവ് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. ഭരണിക്കാവ് മഞ്ഞാടിത്തറ ഇരുപത്തി ഒന്നാം വാർഡിലെ പാതയോരങ്ങളിലും ഉൾപ്രദേശങ്ങളിലുൾപ്പെടെയാണ് അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യമൾപ്പെടെ തള്ളുന്നത്. അറവ് മാലിന്യങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴിയുള്ള യാത്ര ചെയ്യുന്നവർ ദൂരിതമനുഭവിക്കുകയാണ്.

ബി.ജെ.പി പ്രവർത്തകർ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലം ശുചീകരിക്കുകയും മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന് ബോർഡ് സ്ഥാപിക്കുകയും ചെയ്തെങ്കിലും രാത്രികാലങ്ങളിലുള്ള മാലിന്യനിക്ഷേപത്തിന് കുറവില്ല. രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്ന ഈ കൂട്ടരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ബി.ജെ.പി ഭരണിക്കാവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.