ആലപ്പുഴ : അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം കൈവരിച്ച സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകരെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻമാരെയും മന്ത്രി ജി.സുധാകരൻ പൊന്നാട അണിയിച്ച് ആദരിച്ചു. നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളുകൾക്ക് പിന്നീട് പുരസ്‌കാരം നൽകുമെന്നും മന്ത്രി അറിയിച്ചു.
. ഇത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ 18 സ്‌കൂളുകളിലെയും പ്രഥമാദ്ധ്യാപകരെയും എസ്.എം.സി ചെയർമാൻമാരെയുമാണ് ആദരിച്ചത്. ഉന്നത വിജയം കൈവരിക്കുന്നതിന് വേണ്ടി ജില്ലയിൽ നേതൃത്വം കൊടുത്ത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ.കുമാർ, ഡി.ഇ.ഒ ഭാരതി ഷേണായി എന്നിവരെയുംഅനുമോദിച്ചു. സെന്റ് മേരീസ് ഹൈസ്‌കൂൾ വട്ടയാൽ, ഗവ: മുഹമദൻസ് ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ, ഗവ: മുഹമദൻസ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, ലജനത്തുൾ മുഹമദിയ ഹയർ സെക്കന്ററി സ്‌കൂൾ, പുന്നപ്ര സെന്റ് ജോസഫ് ഹൈസ്‌കൂൾ, പറവൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂൾ, അറവുകാട് ഹയർ സെക്കന്ററി സ്‌കൂൾ, ടി..ഡി ഹയർ സെക്കന്ററി സ്‌കൂൾ, ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, സെന്റ് ആന്റണീസ് ഹൈസ്‌കൂൾ, കാർമൽ അക്കാദമി, അമ്പലപ്പുഴ ഗവ: മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ, കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ, പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസ്, കാക്കാഴം ഗവ: ഹൈസ്‌കൂൾൻ തിരുവമ്പാടി ഹയർ സെക്കന്ററി സ്‌കൂൾ, പുന്നപ്ര എം.ആർ.എസ് സ്‌കൂൾ, തോട്ടപ്പള്ളി നാലുചിറ ഗവ: ഹൈസ്‌കൂൾ എന്നീസ്‌കൂളുകൾക്കാണ് പറവൂർ ഹൈസ്‌കൂളിൽ നടന്ന യോഗത്തിൽ ആദരവ് നൽകിയത്.