കായംകുളം: സബ് ആർ.ടി ഓഫീസ് പ്രവർത്തിക്കുന്നത് നഗരസഭാ പരിധിയിൽ ആയതിനാൽ താലൂക്കിലെ ഇതര പ്രദേശങ്ങളിലെ ജനങ്ങൾക്ക് തടസമില്ലാതെ സേവനങ്ങൾ ലഭിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓഫീസിൽ സമർപ്പിക്കേണ്ട അപേക്ഷകൾ ഓഫീസിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോക്‌സിൽ നിക്ഷേപിക്കണം. ഫോൺ നമ്പർ രേഖപ്പെടുത്തണം. വാഹനങ്ങളുടെ പരിശോധന (പുതിയ വാഹനങ്ങളുടെ രജിസ്‌ടേഷൻ . പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കൽ, ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ സി.എഫ് പരിശോധന എന്നിവ ) ഹരിപ്പാട് താമല്ലാക്കലിന് സമീപമുള്ള ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തും. ഓൺലൈൻ ഫീസ് അടച്ചവർക്ക് മാത്രമായിരിക്കും സേവനം ലഭ്യമാവുക.