ആലപ്പുഴ: കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതി നേതാക്കളും കളക്ടറുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു.

ഡി.സി.സി പ്രസിഡൻറ് അഡ്വ.എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ,ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.കെ.ബേബി, പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ്, സമരസമിതി ജനറൽ കൺവീനർ കെ.പ്രദീപ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കളക്ടറുമായി നടത്തിയ ചർച്ചയിൽ പൊഴിമുഖം മുറിക്കുന്നതിൽ തങ്ങൾ എതിരല്ലെന്നും കരിമണൽ ഖനനം പാടില്ലെന്നും വ്യക്തമാക്കി. ഇത് തന്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന് കളക്ടർ വ്യക്തമാക്കി. അന്തിമ കോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്ന സമരസമിതിയുടെ ആവശ്യം കളക്ടർ തള്ളി.ഇതോടെയാണ് സമരക്കാർ ചർച്ച ബഹിഷ്കരിച്ചത്.

ജനകീയ സമരം കൂടുതൽ ശക്തമാക്കുമെന്ന് സമര സമിതി ചെയർപേഴ്‌സൺ റഹ്മത്ത് ഹാമിദ്, ജനറൽ കൺവീനർ കെ.പ്രദീപ് എന്നിവർ അറിയിച്ചു.