ആലപ്പുഴ : നൂറുശതമാനം വിജയം നേടിയ വട്ടയാൽ സെന്റ് മേരീസ് എച്ച്.എസിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ആലപ്പുഴ ത്രിവേണി ബോയ്സിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി . മന്ത്രി ജി. സുധാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ വി.ജെ. വിഷ്ണു അദ്ധ്യക്ഷനായി. ഡി.ഇ.ഒ ഭരത് ഷേണായി, ഹെഡ് മാസ്റ്റർ ജാക്സൺ, നാസറുദ്ദീൻ, ജോൺസൻ കെ.പി., സ്മിതാ സൈമൺ എന്നിവർ പങ്കെടുത്തു.