കായംകുളം: കൊവിഡ് 19 പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ലംഘിച്ച് നാലാം വാർഡിൽ ലൈസൻസ് പോലും ഇല്ലാതെ മത്സ്യമൊത്ത വ്യാപാരം നടത്തുന്നതിനും സസ്യ മാർക്കറ്റിൽ വ്യാപാരികളുടെ വഴി വിട്ട പ്രവർത്തനങ്ങൾക്കും കൂട്ട് നിന്ന ഭരണ നേതൃത്വത്തിന്റെ നിലപാടാണ് നഗരം പൂർണ്ണമായി കണ്ടെയിന്മെന്റ് സോൺ ആയി മാറാൻ ഇടയാക്കിയതെന്ന് യു.ഡി.എഫ് പാർമെന്ററി പാർട്ടി ലീഡർ യു. മുഹമ്മദ് ആരോപിച്ചു.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി വാഹനങ്ങളും നൂറ് കണക്കിന് ആളുകളും ആണ് പ്രതി ദിനം ഹോൾസെയിൽ മത്സ്യ വിപണന കേന്ദ്രത്തിൽ വന്നുപോയത്.