മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 3711ാം നമ്പർ കുളഞ്ഞികാരാഴ്മ ശാഖായോഗത്തിലെ 1479ാം നമ്പർ ശാരദാവിലാസം വനിതാസംഘത്തിന്റെ രജത ജൂബിലി ആഘോഷം സമാപിച്ചു. സമാപനദിനത്തിൽ നടത്തിയ പഠനോപകരണ വിതരണം ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് സുജാസുരേഷ്, വൈസ് പ്രസിഡന്റ് സിന്ധു അനിൽ, സെക്രട്ടറി ലതാഉത്തമൻ, ശാഖായോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വൈസ് പ്രസിഡന്റ് വി.പ്രദീപ്‌കുമാർ, ടി.എൻ.വിശ്വനാഥൻ,
വി.നരേന്ദ്രൻ, ഡി.ഗംഗാദരൻ, ഡി.വിജയൻ, വി.വിവേകാനന്ദൻ എന്നിവർ സംസാരിച്ചു. രജതജൂബിലി ജനറൽ കൺവീനർ സിന്ധുസോമരാജൻ നന്ദി പറഞ്ഞു.