മാവേലിക്കര: മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വീഡിയോ കോൺഫറൻസ് ഹാൾ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശശികല രഘുനാഥ്, ബി.ഡി.ഒ ജ്യോതി ലക്ഷ്മി, എസ്.ശ്രീജിത്ത്, ദീപ ജയാനന്ദൻ, ഡോ.റ്റി.എ.സുധാകരകുറുപ്പ്, സരസു സാറാമാത്യു, അഭിലാഷ് തുമ്പിനാത്ത്, ശോഭ രാജൻ, സുരേഷ് കളീക്കൽ, പി.ബി.സൂരജ്, സി.കൃഷ്ണമ്മ, എൽ.പി.സത്യപ്രകാശ് എന്നിവർ സംസാരിച്ചു.