മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മാവേലിക്കര ഗ്രൂപ്പ് കമ്മറ്റി മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ വിളിച്ചുണർത്തൽ മദ്ധ്യാഹ്ന ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് പി.സുനിൽ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് മാവേലിക്കര രാധാകൃഷ്ണൻ, മാവേലിക്കര റീജിയണൽ പ്രസിഡന്റ് അജിത് തെക്കേക്കര, എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ടിയൂർ മുരളി, ജില്ലാ ജനറൽ സെക്രട്ടറി വിനീത് തെക്കേക്കര എന്നിവർ സംസാരിച്ചു.