a

മാവേലിക്കര: സാമൂഹ്യ, സാംസ്​കാരിക പ്രവർത്തകനും നീറ്റ് ആന്റ് ടൈഡി സ്ഥാപനങ്ങളുടെ ഉടമയും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നടയ്ക്കാവ് കടകശേരിൽ അഡ്വ.വർഗീസ്.കെ.സാമുവൽ (64) നിര്യാതനായി. സംസ്​കാരം തിങ്കളാഴ്ച വൈകിട്ട് 3ന് മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ . മാവേലിക്കര വൈ.എം.സി.എ സ്ഥാപക അംഗം, മുൻ പ്രസിഡന്റ്, ബോയിസ് ഹോം മുൻ ചെയർമാൻ, വൈ.എം.സി.എ റീജിയണൽ സെന്റർ മുൻ ചെയർമാൻ, കേരള റീജിയൻ ലീഗൽ ബോർഡ് മെമ്പർ, മാവേലിക്കര റെഡ് ക്രോസ് സൊസൈറ്റി സ്ഥാപക അംഗംഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ഷേർളി (പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്, മാവേലിക്കര). മക്കൾ: വിവേക് (ദുബായ്), വിനിത (ഷിക്കാഗോ). മരുമക്കൾ: സ്ലീബ , റിഞ്ചു.