മാവേലിക്കര: മാവേലിക്കരയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കിയതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. തെക്കേക്കര പഞ്ചായത്തിനെ കണ്ടൈന്റ്മെന്റ് സോണാക്കി മാറ്റിയതോടെ പഞ്ചായത്തിൽ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. കൂടുതൽ സ്രവപരിശോധന നടത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി 5 വാഹനങ്ങൾ ജില്ലാ ആശുപത്രിയിൽ ലഭ്യമാക്കി. പഞ്ചായത്തിൽ വാർഡ് തല ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തമാക്കും.
നിത്യോപയോഗ സാധനങ്ങൾ വീട്ടുപടിക്കലേക്ക് എത്തിക്കുന്നതിന് കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.