മാന്നാർ: പമ്പാനദിയിലെ മിത്രമഠത്തിനു സമീപം പുലിമുട്ടുകടവ്, പ്രയാർ കരിങ്ങാട്ടുകാവ് കടവ്, കുത്തിയതോട്ടിലെ ഹെൽത്ത് സെന്റർ കടവ്, മാർത്തോമ്മാ പള്ളിക്കടവ് എന്നിവിടങ്ങളിൽ നീർനായയുടെ ശല്യം രൂക്ഷം. നദിയിൽ ജലം ക്രമാതീതമായി ഉയർന്നതോടെയാണ് നീർനായകൾ വ്യാപകമായത്.
കഴിഞ്ഞദിവസം മിത്രമഠം പുലിമുട്ടുകടവിൽ കുളിക്കാനിറങ്ങിയ വന്മഴി കൊച്ചുപാങ്ങാട്ട് രമേശൻറ്റെ കാലിന് കടിയേറ്റു. രണ്ടാഴ്ച മുമ്പ് രണ്ടു പേരെ കുളിക്കടവിൽ വച്ച് നീർനായ കടിച്ചിരുന്നു.