മാന്നാർ: ചെങ്ങന്നൂരിലെ വിവിധ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഹരിപ്പാട്, മാവേലിക്കര ഭാഗങ്ങളിലെ കെ.എസ്.ആർ.ടി.സി യാത്രക്കാർ ചെങ്ങന്നൂർ ഡി.ടി.ഒയ്ക്ക് നിവേദനം നൽകി. നിലവിൽ രാവിലെ 8.20 ന് ഹരിപ്പാട്ടു നിന്നു പുറപ്പെടുന്ന ബസിന്റെ സമയം 8.45 ആക്കണമെന്നും വൈകിട്ട് ഹരിപ്പാട്ടേക്കുള്ള സർവ്വീസ് അമ്പലപ്പുഴവരെ നീട്ടണമെന്നും നിവേദനത്തിൽ പറയുന്നു.