ചേർത്തല:കൊവിഡ് 19 സമൂഹം വ്യാപനം തടയുന്നതിന്റെ ഭാഗമായി പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ നിയന്ത്റണങ്ങൾ ശക്തമാക്കാൻ തീരുമാനം.പഞ്ചായത്തുതല ജാഗ്രതാ സമിതി യോഗത്തിന്റേതാണ് തീരുമാനം.അനധികൃത കച്ചവടം നിയന്ത്റിക്കുന്നതിനും സമയപരിധിക്ക് ശേഷം പ്രവർത്തിക്കുന്ന ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്റിക്കുന്നതിനും തീരുമാനിച്ചു..യോഗത്തിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.ആർ.പ്രമോദ് അദ്ധ്യക്ഷനായി.