മാന്നാർ:ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ധർണ നടത്തി. ബുധനൂർ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡൻ്റ് പി.രാജേഷ് അധ്യക്ഷനായി. കോർഡിനേഷൻ കൺവീനർ സനിൽകുമാർ, ആർ. സുരേന്ദ്രൻ, എൻ.സുധാമണി, ഹരികുമാർ, ഉഷ എന്നിവർ സംസാരിച്ചു.
മാന്നാർ പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ യു.ടി.യു.സി ജില്ലാ സെക്രട്ടറി ഗോവിന്ദൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. രാജപ്പൻ അധ്യക്ഷനായി. പി.എൻ.ശെൽവരാജൻ, പി.എൻ.നെടുവേലി, കെ.വിമൽജി, ജയചന്ദ്രൻ, കെ.ജെ.തോമസ്, ബി.രാജേഷ്, പി.എ.എ.ലത്തീഫ്, മജീദ്,
അബ്ദുൾ റഹുമാൻ കുഞ്ഞ്, ആഷിക് എന്നിവർ സംസാരിച്ചു.