tv-r

അരൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ബി.ജെ.പി അരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൻ അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഏകദിനഉപവാസ സമരം ദക്ഷിണമേഖല വൈസ് പ്രസിഡൻ്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം. വി ഗോപകുമാർ , വൈസ് പ്രസിഡൻറ് അഡ്വ.പി.കെ. ബിനോയ്, നിയോജക മണ്ഡലം പ്രസിഡൻ്റ് തിരുനെല്ലൂർ ബൈജു ,കെ. എൽ.സുരേഷ് ,സി.ആർ. ഗിരീഷ് , ഇ. എസ്. സുരേഷ് ,സരഭി പട്ടരുവെളി തുടങ്ങിയവർ സംസാരിച്ചു.