ചാരുംമൂട് : കായംകുളത്തെയും പരിസരങ്ങളിലെയും കൊവിഡ് വ്യാപനത്തിന്റെ പഞ്ചാത്തലത്തിൽ താമരക്കുളം പബ്ളിക് മാർക്കറ്റ് അടച്ചിടണമെന്ന് ആവശ്യമുയർന്നു. ചന്ത ദിവസങ്ങളിൽ നൂറ് കണക്കിന് ആളുകളെത്തുന്ന ഇവിടെ

കായംകുളമടക്കം ദൂരസ്ഥലങ്ങളിൽ നിന്നും ധാരാളം വ്യാപാരികളും എത്താറുള്ള സാഹചര്യത്തിലാണ് മാർക്കറ്റ് അടച്ചിടണമെന്ന ആവശ്യം ശക്തമായത്.

പഞ്ചായത്തുതല ജാഗ്രതാ സമിതി ഇന്നലെ യോഗം ഇന്നലെ പ്രസിഡന്റ് വി.ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന് പ്രദേശത്തെ സ്ഥിതികൾ വിലയിരുത്തി. പഞ്ചായത്തിലെ കൊവിഡ് കെയർ സെന്ററിൽ ക്വാറന്റൈനിൽ കഴിത്തിരുന്നസൈനികന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.