പന്തളം : ഗുരുതരമായ രോഗം ബാധിച്ച് എസ്.എ.ടി ആശുപത്രിയിൽ കഴിയുന്ന മുതുകാട്ടുകര ശാഖായോഗാംഗമായ ചന്ദനയ്ക്കുള്ള ചികിത്സാ ധനസഹായത്തിന്റെ ആദ്യഗഡു എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ മുതുകാട്ടുകര ശാഖായോഗത്തിന് കൈമാറി. യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് ചെക്ക് ശാഖാ കൺവീനർ അനിൽ ഐസെറ്റിനു കൈമാറി. യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം, രാജീവ് മങ്ങാരം എന്നിവരും കെ.ജി.സദാശിവൻ, ബി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.