ചാരുംമൂട് : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ മത്സരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി ശ്രീകുമാർ അഭിപ്രായപ്പെട്ടു. തൊഴിലാളി കുടുംബങ്ങൾക്ക് അടിയന്തരമായി 5000 രൂപ ധനസഹായം അനുവദിക്കുക,തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ലഭ്യമാക്കുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സി മാവേലിക്കര റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അജിത തെക്കേക്കര യുടെ നേതൃത്വത്തിൽ നടന്ന ധർണയിൽ ബി രാജലക്ഷ്മി,എസ്.വൈ. ഷാജഹാൻ,മാവേലിക്കര രാധാകൃഷ്ണൻ , സുഹൈർ വള്ളികുന്നം,സജീവ് പ്രായിക്കര, സൈനുദ്ദീൻ,രാധാകൃഷ്ണൻ ഇലഞ്ഞിക്കൽ, റമീസ് ചാരുംമൂട്, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.