obituary

ചേർത്തല: വീടിന്റെ ടെറസിൽ കിടന്ന് ഉറങ്ങുകയായിരുന്നയാൾ താഴെ വീണ് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ വലിയവെളിയിൽ കരുണാകരന്റെ മകൻ അജയൻ (48)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് വാർക്കൽ ജോലി കഴിഞ്ഞെത്തിയ അജയൻ ടെറസിൽ കിടക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.ഭാര്യ:സൈജ.മക്കൾ:അനന്തു, സന്തു,നന്ദു.