തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ നിരന്തരം ലംഘിക്കുന്നു
ആലപ്പുഴ: കായംകുളം നഗരത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ ആവശ്യമാണെന്ന് കാട്ടി മന്ത്രി ജി. സുധാകരൻ ജില്ലാ കളക്ടർ എ.അലക്സാണ്ടർക്ക് കത്ത് നൽകി.സ്ഥിതിഗതികൾ ഗുരുതരമായ പഞ്ചായത്തുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തണം.കായംകുളത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത് ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കണമെന്നും കത്തിൽ നിർദ്ദേശിച്ചു.
കായംകുളത്തെ അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തെക്കുറിച്ച് എം.എൽ.എ ഒരാഴ്ച മുമ്പ് കളക്ടർക്കും ഡി.എം.ഒക്കും വിവരംനൽകിയിരുന്നതും കത്തിൽ ചൂണ്ടിക്കാട്ടി. ജില്ലാ പൊലീസ് മേധാവിയുടെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോർട്ട് മുഖ്യമന്ത്റിക്ക് നൽകണം.ചില മാർക്കറ്റുകൾപൂർണ്ണമായി അടക്കുകയോ കർശന നിയന്ത്റണം ഏർപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ജൂൺ 15 വരെയുള്ള 40 ദിവസങ്ങളിൽ ജില്ലയിൽ ഒരു കൊവിഡ് രോഗിയും ഉണ്ടായിരുന്നില്ല.ഇപ്പോൾ 200 ലേറെ രോഗികൾ ഉണ്ട്. വിദേശ ങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ സ്വീകരിച്ചേ മതിയാകു.എന്നാൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നതിന്റെ കാരണം അശ്രദ്ധയും അറിവിലായ്മയുമാണ്. ചെറുതനയിലുള്ള പൊതുമരാമത്ത് ജീവനക്കാരിയുടെ അശ്രദ്ധകാരണം പൊതു
മരാമത്ത് ജില്ലാ ഓഫീസിലെ എക്സിക്യൂട്ടീവ് എൻജിനീയർ അടക്കം 13 പേർ ക്വാറന്റൈനിലായി.ചെന്നിത്തലയിലും കായംകുളത്തുമെല്ലാം സംഭവിച്ചതും സമാനമാണ്. തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം അത് നിരന്തരം ലംഘിക്കുന്ന കൂട്ടായ്മകൾ ഉണ്ടാകുന്നു. ചില
പാർട്ടികളുടെ ജില്ലാ ഭാരവാഹികളെ ഈ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ മുന്നിൽ കാണുകയുണ്ടായി.ഇവരാരും പ്രതിസന്ധി ഘട്ടത്തിൽ ജന
ങ്ങൾക്ക് വേണ്ടി ഒരു നിമിഷവും പ്രവർത്തിക്കുന്നില്ലെന്ന് ജി. സുധാകരൻ കുറ്റപ്പെടുത്തി.