വള്ളികുന്നം: യൂത്ത് കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന എമിനൻസ് 2020ന്റെ വള്ളികുന്നം പഞ്ചായത്ത് തല ഉദ്ഘാടനം മുൻ കെ പി സി സി പ്രസിഡന്റ് എം.എം.ഹസ്സൻ നിർവഹിച്ചു. വള്ളികുന്നം സംസ്കൃത ഹൈസ്കൂളിലെ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു. യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മീനുസജീവ് അദ്ധൃക്ഷത വഹിച്ചു. മഠത്തിൽഷുക്കൂർ, എ.എം.കബീർ,ജി.രാജീവ്കുമാർ, തട്ടുപുരക്കൽ പരമേശ്വരൻപിള്ള, രാധാകൃഷ്ണപിള്ള, നന്ദനംരാജൻപിള്ള, സി.അനിത, ലിബിൻഷാചൂനാട്, എബിൻ വള്ളികുന്നം, ജിബു പീറ്റർ, ഉത്തര ഉത്തമൻ, പേരൂർ വിഷ്ണു, സുബിൻമണക്കാട്,ഷമീർപാലപ്പള്ളിൽ, ശ്രീനിപുതുക്കാട്ട്, ഹരിഹരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.