ambala

അമ്പലപ്പുഴ:പതിവു തെറ്റിക്കാതെ ചമ്പക്കുളം മൂലം വള്ളംകളി ദിവസം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് പാൽപ്പായസവുമായി സംഘമെത്തി.ചമ്പക്കുളം മാപ്പിളശേരി കുടുംബത്തിലേക്കാണ് ക്ഷേത്രത്തിൽ നിന്ന് പാൽപ്പായസം എത്തിച്ചത്.കൊവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ ഇത്തവണ വള്ളംകളി ഒഴിവാക്കിയിരുന്നു. ആചാര പ്രകാരമുള്ള ചടങ്ങുകൾ മാത്രമാണ് നടന്നത്.