കായംകുളം : ഒരു കുടുംബത്തിലെ പതിനാറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനത്തിന്റെ ഭീഷണിയിൽ കായംകുളം . ഇന്നലെ നൂറോളം പേരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കായി എടുത്തത്. കായംകുളം നഗരം ഇപ്പോൾ കണ്ടെയിൻമെന്റ് സോണാണ്.
കഴിഞ്ഞ മാസം 29 ന് രോഗം സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെയും മകളുടെയും ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് രോഗം സ്ഥിരീകരിച്ച മറ്റ് പതിനാല് പേർ. എട്ടും ഒൻപതും മാസം പ്രായമുള്ള പിഞ്ചുകുട്ടികളും ഇതിൽ ഉൾപ്പെടും. ഒരു യുവതി സർക്കാർ ഉദ്യോഗസ്ഥയാണ്. ഒരു കുടുംബത്തിലെ മാത്രം 29 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. മാർക്കറ്റിൽ ചരക്കുമായി എത്തിയ ലോറിക്കാരിൽ നിന്നാണ് പച്ചക്കറി വ്യാപാരിയ്ക്ക് കൊവിഡ് പകർന്നതെന്നാണ് സംശയം .വ്യാപാരി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല.